Monday, September 21, 2026

ഗുജറാത്തിൽ കോൺഗ്രസ് തീർന്നു? രണ്ട് എംഎൽഎ മാർ കൂടി രാജി വച്ചു

അഹമ്മദാബാദ് : കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയായി ഗുജറാത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചു. അക്ഷയ് പാട്ടേല്‍, ജിതു ചൗധരി എന്നിവരാണ് രാജിവച്ചത്. എംഎല്‍എമാര്‍ രാജി വച്ചതായി സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി സ്ഥിരീകരിച്ചു.

എംഎല്‍മാരുടെ രാജി സ്വീകരിച്ചതായി സ്പീക്കര്‍ അറിയിച്ചു. വഡോദര മണ്ഡലത്തിലെ എംഎല്‍എയാണ് രാജിവച്ച അക്ഷയ് പട്ടേല്‍. കപ്രാഡാ മണ്ഡലത്തിലെ എംഎല്‍എയാണ് ചൗധരി.

ഈയിടെ അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചിരുന്നു. രാജ്യസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്ഗ്രസിന് വലിയ തിരിച്ചടിയാണ് എംഎല്‍എമാരുടെ രാജികള്‍.

Related Articles

Latest Articles