Saturday, October 3, 2026

ഗോവയ്ക്ക് പിന്നാലെ ത്രിപുരയും കോവിഡ് ഫ്രീ

ത്രിപുര: ത്രിപുരയും കോവിഡ് വിമുക്ത സംസ്ഥാനമായി.ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തി.വ്യാഴാഴ്ച അവസാനത്തെ കോവിഡ് രോഗിയും ടെസ്റ്റില്‍ നെഗറ്റീവ് ആയെന്നറിഞ്ഞതോടെയാണ് സംസ്ഥാന മുഖ്യമന്ത്രിയുടെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്.കോവിഡ് വിമുക്ത ആദ്യ സംസ്ഥാനമായി
ഗോവയെ പ്രഖ്യാപിച്ചിരുന്നു.

സംസ്ഥാനം കോവിഡ് വിമുക്തമാണെന്ന പ്രഖ്യാപനത്തോടൊപ്പം, സാമൂഹിക അകലം പാലിക്കുക, അനാവശ്യമായി വീടിനു പുറത്തിറങ്ങാതിരിക്കുക, സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന മുന്‍കരുതലുകളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുക എന്നീ കാര്യങ്ങളില്‍ ജനങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും ബിപ്ലബ് കുമാര്‍ ദേബ് അഭ്യര്‍ത്ഥിച്ചു.

Related Articles

Latest Articles