പനജി :യാതൊരു വിധ അവകാശവാദങ്ങളോ, ബഹളങ്ങളോ പി ആർ വർക്കുകളോ ഇല്ലാതെ ഗോവ കോവിഡ് മുക്തമാകുന്നു. പ്രമോദ് സാവന്ത് എന്ന യുവ മുഖ്യമന്ത്രിയും അദ്ദേഹത്തിൻ്റെ സംഘവും നടത്തിയ മാതൃകാപരമായ പ്രതിരോധ, നിയന്ത്രണ പ്രവർത്തനങ്ങളുടെ ഫലമായിട്ടാണ് ഇത് സാധിച്ചത്. എന്നാൽ മാമാ മാധ്യമങ്ങൾ ഇത്രയും പ്രാധാനപ്പെട്ട ഒരു കാര്യം മറച്ചു വയ്ക്കാൻ ശ്രമിച്ചതായി പരാതിയുയരുന്നുമുണ്ട്. രാജ്യത്ത് രോഗം റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണ് ഗോവ സർക്കാർ കൈക്കൊണ്ടത്.
പതിനായിരക്കണക്കിന് വിദേശികൾ വന്നിറങ്ങുന്ന ഗോവ പോലുള്ള ഒരു സംസ്ഥാനം കൊറോണ ഹോട്ട്സ്പോട്ട് ആകാനുള്ള സാധ്യത 100 ശതമാനമായിരുന്നു. വിദേശികൾക്ക് രക്ഷപെടാൻ അവസരം കൊടുക്കാതെ, ഓരോ രോഗിയെയും കണ്ടെത്തി സംസ്ഥാനത്തെ മുഴുവൻ രോഗമുക്തമാക്കി. ഗോവയുടെ ഒരു വശത്ത് ഏറ്റവും കൂടുതല്‍ കൊറോണ മരണങ്ങള്‍ ഉണ്ടായ മഹാരാഷ്ട്രയും മറ്റൊരു വശത്ത് കര്‍ണാടകയും ആണെങ്കിലും അതിര്‍ത്തിയില്‍ കടുത്ത നിയന്ത്രണം പാലിച്ചതിനാലാണ് രോഗവ്യാപനം തടയാനായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

