Friday, May 17, 2024
spot_img

ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു. വീഡിയോ കാണാം..

പത്തനംതിട്ട: ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു. വൈകീട്ട് അഞ്ച് മണിക്ക് കണ്ഠരര് രാജീവരരുടെ മുഖ്യകാർമികത്വത്തിലാണ് ശ്രീകോവിൽ നട തുറന്ന് ദീപം തെളിച്ചത്. ഇന്ന് പ്രത്യേക പൂജകൾ ഉണ്ടാവില്ല.

ചിങ്ങം ഒന്നായ നാളെ പുലർച്ചെ അഞ്ച് മണിക്ക് ശ്രീകോവിൽ നട തുറക്കും. 21 ആം തീയതി രാത്രി ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ ചിങ്ങമാസ പൂജകൾ സമാപിക്കും. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഈ മാസവും ഭക്തർക്ക് ശബരിമലയിൽ ദർശനത്തിനുള്ള അനുമതി ഇല്ല.

ഓണക്കാലത്ത് 5 ദിവസം പൂജകൾക്കായി ശബരിമല നട തുറക്കും. 29 മുതൽ സെപ്റ്റംബർ 2 വരെയാണ് ഓണക്കാലത്ത് നടതുറക്കുക .ഓണം നാളുകളിൽ പതിവുപോലെ ഓണസദ്യയും ഉണ്ടാകും. ഓണക്കാല പൂജകൾക്ക് ശേഷം സെപ്റ്റംബർ 2 ന് രാത്രി ഹരിവരാസനത്തോടെ നട അടയ്ക്കും.

Related Articles

Latest Articles