Sunday, October 18, 2026

ഛത്തീസ്ഗഢിൽ നക്സൽ യുദ്ധം, നാലു പേരെ വധിച്ചു

റായ്പുര്‍: ഛത്തീസ്ഗഡില്‍ പൊലീസും നക്‌സലുകളുമായി ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരന്‍ മരിച്ചു. പര്‍ധോണി ഗ്രാമത്തിലാണ് പൊലീസും നക്‌സലുകളുമായി ഏറ്റുമുട്ടല്‍ ഉണ്ടായത്.

മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് നാല് ഭീകരരെ പോലീസ് വധിച്ചത്. വധിച്ച ഭീകരരുടെ പക്കല്‍ നിന്നും എകെ 47 തോക്ക് ഉള്‍പ്പെടെയുള്ള മാരകായുധങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഒരു എകെ 47 തോക്ക്, എസ്എല്‍ആര്‍, രണ്ട് 315 റൈഫിളുകള്‍ എന്നിവയാണ് പോലീസ് കണ്ടെടുത്തത്.

2009 ജൂലൈയില്‍ ഒരു എസ്പി ഉള്‍പ്പടെ 29 പേര്‍ കൊല്ലപ്പെട്ട മേഖലയിലാണ് ഇന്നലെ ഏറ്റുമുട്ടല്‍ ഉണ്ടായത്.

Related Articles

Latest Articles