Wednesday, September 30, 2026

ജമ്മു കശ്മീരില്‍ സ്‌പെഷ്യല്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീകരരുടെ ആക്രമണം

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്‌പെഷ്യല്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീകരരുടെ ആക്രമണം.ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ ഉച്ചതിരിഞ്ഞാണ് ഭീകരര്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഒരു ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. പാഷിദ് ഇഖ്ബാല്‍, വിശാല്‍ സിങ് എന്നിവര്‍ക്കായിരുന്നു താന്‍ഡര്‍, ദച്ചന്‍, കിഷ്ത്വര്‍ എന്നീ പോസ്റ്റുകളിലെ പെട്രോളിങ് ചുമതല. ഗ്രാമത്തില്‍ കൊല്ലപ്പെട്ട ഉദ്യോഗസ്ഥനും പരിക്കേറ്റ ഉദ്യോഗസ്ഥനും മാത്രമാണ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. ഉച്ചയോടെ പ്രദേശത്ത് എത്തിയ ഭീകരര്‍ ഇരുവര്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ഇതിന് ശേഷം ഇവര്‍ ഉദ്യോഗസ്ഥരുടെ കൈവശം ഉണ്ടായിരുന്ന തോക്കുമായി കടന്നു കളഞ്ഞതായാണ് വിവരം. ടാന്‍ഡര്‍, ദച്ചന്‍ സ്വദേശികളായ ബസ്റത്ത് ഹുസൈന്‍, ആഷിഖ് ഹുസൈന്‍ എന്നിവരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. 20 ദിവസം മുമ്പാണ് ആഷിഖ് ഹുസൈന്‍ ജാമ്യത്തിലിറങ്ങിയത്. ആക്രമണത്തിന് ശേഷം കടന്നുകളഞ്ഞ പ്രതികള്‍ക്ക് വേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

Previous article
Next article

Related Articles

Latest Articles