തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മുതല്‍ ഏപ്രില്‍ 19 വരെ ചില സ്ഥലങ്ങളില്‍ ഇടിയോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇപ്പോള്‍ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചക്ക് 2നും രാത്രി 10നും ഇടയില്‍ ഇടിമിന്നലിന് സാധ്യതയുണ്ടെന്നും ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം മിന്നല്‍ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
മിന്നലിന്റെ ആഘാതത്താല്‍ പൊള്ളല്‍ ഏല്‍ക്കുകയോ കാഴ്ച്ചയോ കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നല്‍ ഏറ്റാല്‍
പ്രഥമ ശുശ്രൂഷ നല്കണമെന്നും കാലാവസ്ഥാ വകുപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

