തിരുവനന്തപുരം:സംസ്ഥാനത്ത് ജില്ലയ്ക്കകത്തും പുറത്തും യാത്ര ചെയ്യുവാനുള്ള അനുമതിക്ക് അതത് പൊലീസ് സ്റ്റേഷനുകളിലെ സ്റ്റേഷന് ഹൗസ് ഓഫീസര്മാര് പാസ് നല്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. പൊലീസിന്റെ വെബ്സെറ്റ്, ഫേസ്ബുക്ക് പേജ് എന്നിവയില് ലഭ്യമാക്കിയിട്ടുള്ള പാസിന്റെ മാതൃകയുടെ പ്രിന്റ് ഔട്ട് എടുത്ത് പൂരിപ്പിച്ച് സ്റ്റേഷന് ഹൗസ് ഓഫീസര്മാര്ക്ക് നല്കണം.
ഇമെയില് വഴിയും അതത് പോലീസ് സ്റ്റേഷനുകളില് അപേക്ഷ നല്കാം.രാവിലെ ഏഴു മണിമുതല് വൈകുന്നേരം ഏഴുമണിവരെയാണ് പാസ്സിന് സാധുത ഉണ്ടാവുക. അനുവാദം ലഭിക്കുന്നവര് സാമൂഹിക അകലം പാലിച്ചു വേണം യാത്ര ചെയ്യാനെന്ന് സംസ്ഥാന പൊലീസ് മേധാവി അഭ്യര്ത്ഥിച്ചു.

