ചെന്നൈ: കോവിഡ്-19 നില നിൽക്കുന്ന സാഹചര്യത്തിൽ കേരളത്തില്‍നിന്നും പാല് സ്വീകരിക്കുന്നത് തമിഴ്നാട് നിര്‍ത്തിവച്ചു. കേരളത്തില്‍ കോവിഡ് വൈറസ് ബാധിതരുടെ എണ്ണം കൂടി വരുന്നതാണ് തമിഴ്നാടിന്റെ ഈ തീരുമാനത്തിന്റെ കാരണം.
ഇതോടെ മില്‍മ മലബാര്‍ യൂണിയനില്‍ പാല് സംഭരണം പ്രതിസന്ധിയിലായി. കര്‍ഷകരില്‍നിന്ന് പാല് സംഭരിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും മില്‍മ വ്യക്തമാക്കി.
മലബാര്‍ മേഖലയില്‍ മില്‍മ പ്രതിദിനം കര്‍ഷകരില്‍നിന്ന് ആറ് ലക്ഷം ലിറ്റര്‍ പാലാണ് ശേഖരിക്കുന്നത്.

