Saturday, October 10, 2026

ഇനി മുതൽ വാട്സ്ആപ്പ് സ്റ്റാറ്റസ് 15സെക്കന്റ് മാത്രം

ദില്ലി : ഡാറ്റ ഉപയോഗം
കുറയ്ക്കാന്‍ വാട്ട്‌സ്‌ആപ്പ് സ്റ്റാറ്റസില്‍ വീഡിയോയുടെ സമയം കുറച്ചു. കോവിഡ് കാലത്ത് കൂടുതലും ആളുകൾ ഇന്റർനെറ്റ് ഉപയോഗിക്കാൻ തുടങ്ങിയത് നെറ്റിന്റെ വേഗത കുറച്ചിട്ടുണ്ട്. കൂടാതെ വാട്സ്ആപ്പ് സ്റ്റാറ്റസ് ആയി ഇടുന്ന വീഡിയോയ്ക്ക് കൂടുതല്‍ ഡാറ്റയും വേണം. ഇത് കുറക്കാനാണ് വാട്‌സ് ആപ് വീഡിയോ സ്റ്റാറ്റസിന്റെ ദൈര്‍ഘ്യം കുറച്ചിരിക്കുന്നത്.

ലോക്ക്ഡൗണ്‍ ആയതും വര്‍ക്ക് ഫ്രം ഹോം വര്‍ധിച്ചതും കാരണം ആളുകള്‍ വീടുകളില്‍തന്നെ ആയതിനാല്‍ ഇന്റര്‍നെറ്റ് ഡൗണ്‍ ആകുന്നത് പതിവായിരുന്നു. ഇതോടെയാണ് വീഡിയോ ദൈര്‍ഘ്യം വാട്ട്‌സ്‌ആപ്പ് വെട്ടിക്കുറയ്ക്കുക എന്ന തീരുമാനത്തിലേക്ക് വാട്സ് ഗ്രൂപ്പ് എത്തിയത്.

Related Articles

Latest Articles