Thursday, October 1, 2026

തലസ്ഥാനം അതീവ ജാഗ്രതയിൽ, കർശന നിയന്ത്രണങ്ങൾ

തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തലസ്ഥാനത്ത് പ്രതിരോധം ശക്തമാക്കി.

ജനങ്ങള്‍ സംഘടിക്കുന്നതിനും കൂട്ടം കൂടുന്നതിനും വിലക്കേര്‍പ്പെടുത്തി. ദുരന്തനിവാരണ നിയമപ്രകാരമാണ് ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ആളുകള്‍ സംഘടിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ജില്ലയില്‍ ആരാധനാലയങ്ങള്‍, ഉത്സവങ്ങള്‍, പൊതു പരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവയില്‍ അന്‍പതില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ പാടില്ല.

രോഗലക്ഷണമുള്ളവര്‍ക്ക് അടിയന്തിര വൈദ്യസഹായം ലഭ്യമാക്കണം. വിദേശത്ത് നിന്നും നാട്ടില്‍ എത്തിയവര്‍ നിര്‍ദ്ദേശ പ്രകാരം നിരീക്ഷണത്തില്‍ തുടരണമെന്നും കളക്ടര്‍ അറിയിച്ചു.

Related Articles

Latest Articles