Thursday, May 9, 2024
spot_img

ധീരതയുടെയും രാജ്യസ്നേഹത്തിന്റെയും പുത്തൻ ചരിത്രം കുറിച്ച് 16 ബീഹാർ റെജിമെന്റ് ഗൽവാൻമല ഇറങ്ങുന്നു

ലഡാക്ക്: കഴിഞ്ഞ മാസം ഗാൽവാൻ താഴ്‌വരയിൽ ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി (പി‌എൽ‌എ) യോട് കടുത്ത പോരാട്ടം നടത്തിയ ഇന്ത്യൻ സൈന്യത്തിന്റെ 16- ബീഹാർ റെജിമെന്റ് കിഴക്കൻ ലഡാക്കിൽ കാലാവധി പൂർത്തിയാക്കി താഴ്വരയിലേക്ക്. യൂദ്ധ മുനയിൽ നിന്നും സംഘർഷരഹിത മേഖലയിൽ ആകും ഇനി 16-ബീഹാർ റെജിമെന്റിന്റെ സേവനം തുടരുക.

ജൂൺ 15 ന് ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ നടന്ന ഏറ്റുമുട്ടലിൽ ബീഹാർ റെജിമെന്റിന്റെ കമാൻഡിംഗ് ഓഫീസർ കേണൽ സന്തോഷ് ബാബുഅടക്കം ഇരുപതോളം സൈനികർ വീരമൃത്യു വരിച്ചിരുന്നു.ശക്തമായി തിരിച്ചടിച്ച ഇന്ത്യൻ സൈനികരുടെ ആക്രമണത്തിൽ നൂറോളം ചൈനീസ് സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് വിവരം.ഇന്ത്യയുടെ ശക്തമായ തിരിച്ചടി ചൈനയെ ഞെട്ടിച്ചുകളഞ്ഞു.തുടർന്ന് അതിർത്തിയിൽ ഉണ്ടായ ചർച്ചകളുടെയും നയതന്ത്ര നീക്കങ്ങളുടെയും ഭലമായി ചൈനീസ് സൈന്യം പിന്മാറി.ഇത് ഇന്ത്യൻ സേന യുടെയും രാജ്യത്തിന്റെയും വിജയമായി പൊതുവെ വിലയിരുത്തപെടുന്നു.

പ്രതികൂല സാഹചര്യത്തിൽ 16-ബീഹാർ റെജിമെന്റിന്റെ ധീരമായ പോരാട്ടം ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിൽ ധീരതയുടെയും സമർപ്പണത്തിന്റെയും ഒരു പുതിയ ചരിത്രം സൃഷ്ടിച്ചു.

Related Articles

Latest Articles