കൊല്ലം: കൊവിഡ് നിരീക്ഷണത്തിലിരുന്ന സബ് കളക്ടര്‍ അനുപം മിശ്ര നാടുവിട്ട സംഭവത്തിൽ പൊലിസ് കേസെടുത്തു. മിശ്ര മുങ്ങിയ വിവരം അറിയിക്കാതിരുന്ന ഇദ്ദേഹത്തിന്റെ ഗണ്‍മാനെതിരെയും കേസെടുക്കും. വിവരം മറച്ചുവച്ചതിനാണ് ഇയാള്‍ക്കെതിരെ കേസെടുക്കുന്നത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുഡിന് ഉത്തരവിറക്കി. മിശ്ര ഇപ്പോള്‍ കാണ്‍പൂരിലാണെന്നാണ് വിവരം. ഇദ്ദേഹത്തിന്റെ മൊബൈല്‍ ലൊക്കേഷന്‍ കാണ്‍പുരിലാണ്.വിദേശത്ത് മധുവിധു കഴിഞ്ഞെത്തിയ അനുപം മിശ്ര കൊല്ലത്ത് നിരീക്ഷണത്തിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വസതി യിലെത്തിയപ്പോള്‍ മിശ്ര അവിടെയുണ്ടായിരുന്നില്ല. തുടര്‍ന്ന് ഫോണില്‍ അധികൃതര്‍ ബന്ധപ്പെട്ടപ്പോള്‍ കണ്പുരിലാണെന്നാണ് മറുപടി നല്‍കിയത്. ഒരു വർഷം മുൻപാണ് സബ് കളക്ടറായി അനുപം മിശ്ര കൊല്ലത്തെത്തിയത്.

