Monday, May 13, 2024
spot_img

നിയന്ത്രണങ്ങൾ കാറ്റിൽ പറക്കുന്നു, എങ്ങും തിരക്കോട് തിരക്ക്

കോ​ട്ട​യം: കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച ജി​ല്ല​ക​ളി​ല്‍ ലോ​ക്ക്ഡൗ​ണ്‍ ഉ​ണ്ടാ​യേ​ക്കു​മെ​ന്ന ഭ​യം​ അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ വാങ്ങികൂട്ടാന്‍ തിരക്ക്.ആ​ളു​ക​ള്‍ കൂ​ട്ട​ത്തോ​ടെ റോ​ഡി​ലി​റ​ങ്ങി​യ​ത് തി​ര​ക്ക് വ​ര്‍​ധി​പ്പി​ച്ചു. നി​ര​ത്തി​ല്‍ ബ​സു​ക​ള്‍ കു​റ​ഞ്ഞ​തോ​ടെ കൂ​ടു​ത​ല്‍ പേ​രും സ്വ​ന്തം വാ​ഹ​ന​ങ്ങ​ളി​ലാ​ണ് പു​റ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ ക്ഷാ​മ​മു​ണ്ടാ​കു​മെ​ന്ന ഭ​യമാണ് ക​ട​ക​ളി​ലും തി​ര​ക്ക് കൂടാന്‍ കാരണം.

പ​ല​ച​ര​ക്ക്, പ​ച്ച​ക്ക​റി ക​ട​ക​ളി​ലാ​ണ് വ​ന്‍ തി​ര​ക്ക് ദൃ​ശ്യ​മാ​കു​ന്ന​ത്. കൂ​ട്ടം​കൂ​ട​രു​തെ​ന്ന ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മു​ന്‍​ക​രു​ത​ലൊ​ന്നും ഇ​വ​ര്‍ പാ​ലി​ക്കാ​ന്‍ ത​യാ​റാ​കു​ന്നി​ല്ല.

ക​ഴി​ഞ്ഞ​യാ​ഴ്ച​ക​ളി​ല്‍ ക​ച്ച​വ​ടം കു​റ​വാ​യി​രു​ന്ന​തി​നാ​ല്‍ വ്യാ​പാ​രി​ക​ളും ആ​ളു​ക​ളു​ടെ കൂ​ട്ട​ത്തോ​ടെ​യു​ള്ള വ​ര​വി​ന് ത​ട​യി​ടാ​ന്‍ ത​യാ​റ​ല്ല. അ​വ​ശ്യ​വ​സ്തു​ക്ക​ള്‍​ക്ക് ക്ഷാ​മ​മു​ണ്ടാ​കി​ല്ലെ​ന്നും ഇ​ത്ത​രം ക​ട​ക​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്നും സ​ര്‍​ക്കാ​ര്‍ ആ​വ​ര്‍​ത്തി​ച്ച പ​റ​ഞ്ഞി​ട്ടും ക​ട​ക​ളി​ല്‍ തി​ര​ക്ക് നി​യ​ന്ത്ര​ണാ​തീ​ത​മാ​ണ്.പെ​ട്രോ​ള്‍ പ​മ്പുക​ളി​ലും സ്ഥി​തി വ്യ​ത്യ​സ്ത​മ​ല്ല. വാ​ഹ​ന​ങ്ങ​ളി​ല്‍ ഫു​ള്‍​ടാ​ങ്ക് ഇ​ന്ധ​നം നി​റ​ച്ചാ​ണ് പ​ല​രും മ​ട​ങ്ങു​ന്ന​ത്. ഇ​ത് പ​മ്പുക​ളി​ല്‍ ഇ​ന്ധ​നം വേ​ഗ​ത്തി​ല്‍ തീ​രാ​ന്‍ കാ​ര​ണ​മാ​കു​ന്നു​ണ്ട്.

ജ​ന​താ ക​ര്‍​ഫ്യൂ ദി​വ​സം പോ​ലും തു​റ​ന്നു പ്ര​വ​ര്‍​ത്തി​ച്ച മെ​ഡി​ക്ക​ല്‍ ഷോ​പ്പു​ക​ളി​ലും ഇ​ന്ന് വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച ബി​വ​റേ​ജ​സ് ഔട്ട്‌ലെ​റ്റു​ക​ളി​ല്‍ സ​ക​ല മാ​ന​ദ​ണ്ഡ​ങ്ങ​ളും ലം​ഘി​ച്ച്‌ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ള്‍ കൂ​ട്ടം​കൂ​ടു​ന്ന കാ​ഴ്ച​യും പ​തി​വാ​ണ്.

ചു​രു​ക്ക​ത്തി​ല്‍ കോ​വി​ഡ് 19 വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ വി​പ​രീ​ത ഫ​ല​മാ​ണ് ചെ​യ്യു​ന്ന​ത്. വ​ലി​യ​തോ​തി​ല്‍ ആ​ളു​ക​ള്‍ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന​ത് നി​യ​ന്ത്രി​ക്കാ​ന്‍ പോ​ലീ​സി​നും ക​ഴി​യു​ന്നി​ല്ല. പ​ല​യി​ട​ത്തും രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കും ദൃ​ശ്യ​മാ​ണ്.

Related Articles

Latest Articles