Thursday, October 15, 2026

ആളെക്കൂട്ടി പ്രാർത്ഥന, വൈദികൻ പിടിയിൽ

മാനന്തവാടി:നിരോധനാജ്ഞയും ലോക്​ഡൗണും ലംഘിച്ച്‌ ആളുകളെ വിളിച്ചുകൂട്ടി സെമിനാരിയില്‍ പ്രാര്‍ത്ഥന നടത്തിയ ​വൈദി കനെയും സംഘത്തിനെയും അറസ്​റ്റ് ചെയ്തു

മാനന്തവാടി ചെറ്റപ്പാലം മിഷനറീസ് ഓഫ് ഫെയ്ത്ത് മൈനര്‍ സെമിനാരി വികാരി ഫാ.ടോം ജോസഫ്, അസി.വികാരി ഫാ. പ്രിന്‍സ്, ബ്രദര്‍ സന്തോഷ്, കന്യാസ്​ത്രീകളായ സന്തോഷ, നിത്യ, മേരി ജോണ്‍, കൂടെയുണ്ടായിരുന്ന ആഞ്ജലോ, ജോസഫ്, സുബിന്‍, മിഥുന്‍ എന്നിവരെയാണ് മാനന്തവാടി പൊലീസ് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ കരീം, എസ്.ഐ അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ്​ സംഘം അറസ്റ്റ് ചെയ്തത്.

ഞായറാഴ്​ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. നിരോധനാജ്ഞയും ലോക് ഡൗണും ലംഘിച്ചതിന്​ കേസെടുത്തതിന് പുറമെ സംസ്ഥാന സര്‍ക്കാരി​​െന്‍റ എപ്പിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് 2020 പ്രകാരവും നടപടികള്‍ സ്വീകരിക്കുമെന്ന്​ സി.ഐ അറിയിച്ചു.

Related Articles

Latest Articles