കോഴിക്കോട്: ഷുക്കൂർ വധക്കേസും ഷുഹൈബ് വധക്കേസും വാദിക്കാൻ രണ്ട് കോടി രൂപ വക്കീൽ ഫീസ് നൽകിയത് എവിടെ നിന്നെടുത്താണെന്ന ചോദ്യവുമായി കെ.എം ഷാജി എംഎൽഎ. തൃശ്ശൂരിലേക്ക് പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി വന്ന ഹെലികോപ്റ്ററിന്എട്ട്ലക്ഷത്തോളം രൂപയാണ് ചെലവായത്. ദുരിതാശ്വാസ ഫണ്ടിൽ നിന്നാണ് ഇത് കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് കോടി രൂപയാണ് ഷുക്കൂറിന്റെയും ഷുഹൈബിന്റെയും കേസ് വാദിക്കാൻ അഡ്വ. രജിത് കുമാറിന് നൽകിയത്. ഒരു മണിക്കൂറിന് 25 ലക്ഷം രൂപ ഫീസുള്ള വക്കീലാണ് രജിത് കുമാർ. ഔദ്യോഗിക രേഖ എന്റെ കൈയ്യിലുണ്ട്. മുഖ്യമന്ത്രി പറയുന്നുണ്ട് അത് ദുരിതാശ്വാസ ഫണ്ടിൽ നിന്നല്ലെന്ന്, ശരി, എങ്കിൽ പിന്നെ എവിടുന്നാണ് മുഖ്യമന്തി നിങ്ങൾ ആ പണം കൊടുത്തതെന്നും അദ്ദേഹം ചോദിച്ചു.
ആയിരം കോടിരൂപയോളം ഗ്രമീണ റോഡുകൾ നിർമിക്കാൻ ദുരിതാശ്വാസ നിധിയിൽ നിന്ന് പണമെടുത്താണ് കൊടുത്തത്. ഇതിൽ നിന്ന് പ്രതിപക്ഷത്തെ എം.എൽ.എമാർക്ക് ഏഴ് ശതമാനമോ , എട്ട് ശതമാനമോ ആണ് അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ മഴുവെറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളമെന്നും ഷാജി പറഞ്ഞു.

