തിരുവനന്തപുരം : ജില്ലയിൽ പൂന്തുറ പ്രദേശങ്ങളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്വിക്ക് റെസ്പോണ്‍സ് ടീമിനെ നിയോഗിച്ചു. റവന്യു- പോലീസ്- ആരോഗ്യ ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സംഘത്തെ നിയോഗിച്ചിരിക്കുന്നത് . സംഘം 24 മണിക്കൂറും പ്രവർത്തിക്കും.
കോവിഡ് പരിശോധനയുൾപ്പെടെയുള്ള നടപടികൾ വേഗത്തിലാക്കും. ഇതിനുപുറമേ,
ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണിലേക്കുള്ള ചരക്കുവാഹന നീക്കം, വെള്ളം, വൈദ്യുതി, തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളും സംഘം നിരീക്ഷിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. പ്രദേശത്തുള്ള ആശുപത്രികള്‍ ഒരു കാരണവശാലും ചികിത്സ നിഷേധിക്കാന്‍ പാടില്ലെന്നും കോവിഡ് രോഗലക്ഷണമുള്ള രോഗികളെത്തിയാല്‍ അവരെ നിര്‍ബന്ധമായും സ്‌ക്രീനിങ്ങിന് വിധേയരാക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു.

