Sunday, October 4, 2026

പ്രധാനമന്ത്രി സമാശ്വാസ ഫണ്ടിലേയ്ക്ക് പിന്തുണ വർദ്ധിക്കുന്നു

തിരുവനന്തപുരം : പ്രധാനമന്ത്രി സമാശ്വാസ ഫണ്ടിലേയ്ക്ക് പെരുന്താന്നി വാർഡിലെ സമാധി ലെയ്ൻ അംബാലയത്തിൽ ശ്രീ കെ ശ്രീകുമാരൻ നായർ സംഭാവന നല്കി. അൻപതിനായിരം രുപയാണ് സംഭാവന നൽകിയത്. ബി ജെ പി ജില്ലാ പ്രസിഡൻ്റ് ശ്രീ വി വി രാജേഷ് ദേശീയ കൗൺസിലംഗം പി അശോക് കുമാർ, മണ്ഡലം പ്രസിഡന്റ്‌ ശ്രീ എസ് കെ പി രമേശ്, കൗൺസിലർ ശ്രീമതി ചിഞ്ചു ടീച്ചർ, ഏരിയാ പ്രസിഡൻറ്, മറ്റു ഭാരവാഹികൾ സാന്നിദ്ധൃത്തിൽ പാർട്ടി ജില്ലാക്കമ്മിറ്റിയെ സംഭാവന ഏൽപ്പിച്ചു. ജില്ലയിൽ പ്രധാനമന്ത്രി സമാശ്വാസ ഫണ്ടിലേയ്ക്കുള്ള പിന്തുണ അനുദിനം വർദ്ധിച്ചു വരുന്നു.

Related Articles

Latest Articles