Thursday, October 15, 2026

കോവിഡിന് പുറകെ പ്രളയഭീഷണിയും ;കേരളത്തിന് ജാഗ്രതാ നിർദ്ദേശം

പത്തനംതിട്ട : സംസ്ഥാനത്ത് കോവിഡ് പ്രതിസന്ധിക്കിടെ കാലവർഷം എത്തുന്നു. പ്രളയത്തിലേക്കും മഴക്കാല രോഗങ്ങളിലേക്കും വഴുതിവീഴാതിരിക്കാൻ ഇപ്പോഴേ ജാഗ്രത പുലർത്തണമെന്ന് വിദഗ്ധർ. വേനൽമഴ തുടരുന്നതിനിടെ ബംഗാൾ ഉൾക്കടലിൽ ഈ ആഴ്ച അവസാനത്തോടെ ആദ്യ ന്യൂനമർദം എത്തും. ഇത് മേയ് ആദ്യവാരത്തോടെ ചുഴലിക്കാറ്റായി മാറിയേക്കാം. ശക്തമായ കാലവർഷമെത്തുമെന്നാണ് സൂചന. ഇത്തരത്തിൽ തന്നെയാണ് ചെന്നൈയിലെ റെയിൻമാന്റെ പ്രവചനവും വരുന്നത്.

സംസ്ഥാനത്ത് പത്തനംതിട്ടയിലും കോട്ടയത്തും ഇപ്പോൾ തന്നെ 45–56 ശതമാനം അധികമഴ ലഭിച്ചിട്ടുണ്ട്. ദക്ഷിണ കേരളത്തിലും തമിഴ്നാട്ടിലും ശ്രീലങ്കയിലും ഈ വർഷം പതിവിലും കൂടുതൽ കാലവർഷം ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലുമായി കാലാവസ്ഥാ സംഘടനയായ സൗത്ത് ഏഷ്യൻ ക്ലൈമറ്റ് ഫോറം (സാസ്കോഫ്) പഠനം. മൺസൂണിന്റെ ജാതകം നിശ്ചയിക്കുന്ന ഇന്ത്യൻ ഓഷൻ ഡൈപ്പോൾ, ലാ നിന എന്നീ ഘടകങ്ങൾ ഇക്കുറി അനുകൂലമാണെന്നും സാസ്കോഫ് വിലയിരുത്തി. പസിഫിക് താപനില കുറയുന്ന (ലാ നിന) പ്രതിഭാസമാണ് ഇക്കുറി ദൃശ്യമാകുന്നത്. ഇത് ഇന്ത്യയിൽ മഴ വർധിപ്പിക്കും. എന്നാൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ വിവിധ മേഖലകളിലെ താപനിലയിലുള്ള അന്തരം (ഇന്ത്യൻ ഓഷൻ ഡൈപോൾ) ഇത്തവണ അത്ര പ്രകടമല്ല. ഇത് ഓഗസ്റ്റ്–സെപ്റ്റംബർ മഴ കുറയ്ക്കും. 

Related Articles

Latest Articles