പ്രശസ്ത ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ കോവിഡ് ഫലം നെഗറ്റീവ്. ദിവസങ്ങളായി അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലായിരുന്നു ഇദ്ദേഹം. ആരാധകരും സഹപ്രവര്‍ത്തകരും ബന്ധുക്കളുമുള്‍പ്പെടെ എല്ലാവരും അദ്ദേഹത്തിന്റെ മടങ്ങിവരവിനായുളള പ്രാര്‍ഥനകളിലായിരുന്നു.
എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ മകന്‍ എസ്പി ചരണ്‍ ആണ്ഫലം നെഗറ്റീവായ വിവരം പുറത്ത് വിട്ടത്. എന്റെ പിതാവ് ഇപ്പോള്‍ സുഖമായിരിക്കുന്നു. അദ്ദേഹത്തിന്റെ കൊറോണ ടെസ്റ്റിന്റെ ഫലം നെഗറ്റീവ് ആയെന്നും ചരണ്‍ പറഞ്ഞതായി നിഖില്‍ മുരുകനാണ് ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.
ആഗസ്റ്റ് അഞ്ചിനായിരുന്നു കൊവിഡ് 19 ലക്ഷണങ്ങളുമായി എസ്പി ബാലസുബ്രഹ്മണ്യത്തെ എംജിഎം ഹെല്‍ത്ത് കെയറില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി ലോകമെമ്പാടുമുളള ആരാധകര്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയായിരുന്നു.

