Sunday, May 5, 2024
spot_img

“ബജറ്റ് 2019 – പ്രധാന പ്രഖ്യാപനങ്ങൾ “

കർഷകർക്ക് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിക്ക് – 75,000 കോടി രൂപ അനുവദിച്ചു. രണ്ട് ഹെക്ടറിൽ താഴെ ഭൂമിയുള്ള 12 കോടി കർഷക കുടു:ബങ്ങൾക്ക് വർഷം, 6000 രൂപ ലഭിക്കും മൂന്ന് തവണകളായി ബാങ്കുകൾ വഴി അക്കൗണ്ടിൽ നൽകും.

ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് – 60,000 കോടി രൂപ മാറ്റിവച്ചു ….

മത്സ്യബന്ധനമേഖല ശക്തിപ്പെടുത്താൻ പുതിയതായി പ്രത്യേക ഫിഷറീസ് വകുപ്പ് സ്ഥാപിക്കും.

അസംഘടിത മേഖലയിലെ 10 കോടി തൊഴിലാളികൾക്ക് ലോകത്തിലെ ഏറ്റവും വലിയ തൊഴിലാളി പെൻഷൻ പദ്ധതി പ്രഖ്യാപിച്ചു . അർഹരായവർക്ക്, പ്രതിമാസം 3000 രൂപ പെൻഷൻ നൽകും.

ESI പരിധി 21000 രൂപയാക്കി ഉയർത്തി .

‘പ്രധാനമന്ത്രി ശ്രമ യോഗിമാൻ’ ധൻ പദ്ധതിക്ക് – 5000 കോടിരൂപ നീക്കി വച്ചു. 60 വയസ്സ് കഴിഞ്ഞവർക്ക് പ്രതിമാസം 3000 രൂപ പെൻഷൻ ലഭിക്കും.

എട്ടു കോടി കുടുംബങ്ങൾക്ക് കൂടി സൗജന്യ പാചകഗ്യാസ് ഉജ്ജ്വല പദ്ധതി പ്രകാരം ലഭ്യമാക്കും .

ക്ഷീരമേഖലയ്ക്ക് വേണ്ടി രാഷ്ട്രീയ കാമധേനു ആയോഗ് പദ്ധതി പ്രഖ്യാപിച്ചു .

രാജ്യരക്ഷയ്ക്ക് – 3 ലക്ഷം കോടി രൂപ നീക്കി വച്ചു .

അംഗൻവാടി-ആശവർക്കർമാരുടെ ഓണറേറിയം -50% വർദ്ധിച്ചു .

ഒരു ലക്ഷം ഗ്രാമങ്ങളെ ഡിജിറ്റൽ വില്ലേജുകളാക്കി മാറ്റും .

റെയിവേ മന്ത്രാലയത്തിന് – 64,000 കോടി രൂപ അനുവദിച്ചു.

സൈനികരുടെ വൺ റാങ്ക് വൺ പെൻഷൻ പദ്ധതിക്ക് – 35,000 കോടി അനുവദിച്ചു.

വടക്കു-കിഴക്കൻ സംസ്ഥാന വികസനത്തിന് വേണ്ടി പ്രത്യേകം – 58,166 കോടി രൂപ അനുവദിച്ചു .

ഇന്ത്യയിലെ എല്ലാ കുടുംബങ്ങൾക്കും 2019 ൽ വൈദ്യുതി ലഭ്യമാക്കും .

ജൈവകൃഷി പ്രോത്സാഹിപ്പിക്കാൻ പ്രത്യേക പദ്ധതി .

പൊതുമേഖ ബാങ്കുകൾക്ക് 5.6 ലക്ഷം കോടിരൂപ അനുവദിച്ചു .

ആദായനികുതി ഇളവിന്റ്റെ പരിധി 5 ലക്ഷം രൂപയാക്കി ഉയർത്തി. വാർഷിക വരുമാനം 5 ലക്ഷം രൂപ വരെയുളളവർക്ക് ആദായ നികുതി അടയ്ക്കേണ്ടതില്ല .

5ന് മേൽ 15 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് 13,000 രൂപയുടെ നികുതിയിളവ്.

സ്റ്റാൻഡേർഡ് ഡിഡക്ഷൻ പരിധി 50,000 രൂപയായി ഉയർത്തിയിരിക്കുന്നു .

Related Articles

Latest Articles