Thursday, May 9, 2024
spot_img

രാജ്യം കാത്തിരുന്ന പ്രഖ്യാപനങ്ങള്‍ക്ക് സാക്ഷിയായി പാര്‍ലമെന്‍റ്; ഭാവിയിലേക്ക് പത്തിനപരിപാടികളുമായി കേന്ദ്ര ഇടക്കാല ബഡ്ജറ്റ്

ദില്ലി: കേന്ദ്രമ​ന്ത്രി പീ​യു​ഷ് ഗോ​യ​ല്‍ ഇന്ന് രാവിലെ 11 മണിയോടെ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച 2019 ലെ ഇടക്കാല ബഡ്ജറ്റിലൂടെ ഭാവിയിലേക്ക് പത്തിന പരിപാടികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യം കാത്തിരുന്ന പ്രഖ്യാപനങ്ങള്‍ക്കാണ് പാര്‍ലമെന്‍റ് ഇന്ന് സാക്ഷിയായത്. ബ​ഡ്ജ​റ്റി​ലെ പത്തിന പരിപാടികള്‍ ഇവയാണ്.

  1. ഭൗതിക, സാമൂഹ്യ അടിസ്ഥാന സൗകര്യ വികസനം
  2. ഡിജിറ്റല്‍ സമ്പദ്ഘടന സമ്പൂര്‍ണമാക്കല്‍
  3. മലിനീകരണമില്ലാത്ത രാജ്യം, ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് ഊന്നല്‍
  4. വന്‍ തോതില്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കല്‍
  5. നദികള്‍ ശുദ്ധീകരിച്ച്‌ സുരക്ഷിതമായ കുടിവെള്ളവും ജലസേചനവും ഉറപ്പാക്കല്‍
  6. തീരദേശ വികസനവും പരിപാലനവും പുരോഗതിയും
  7. ബഹിരാകാശ രംഗത്ത് കുതിച്ചുചാട്ടം, ഗഗന്‍യാന്‍ പദ്ധതിക്ക് ഊന്നല്‍
  8. ഭക്ഷ്യസ്വയംപര്യാപതതയും സമ്ബൂര്‍ണ ഭക്ഷ്യസുരക്ഷയും
  9. സമഗ്ര ആരോഗ്യപരിരക്ഷ

10.ആയുഷ്മാന്‍ പദ്ധതി പ്രധാനം

Related Articles

Latest Articles