ലണ്ടന്‍: ബ്രിട്ടനില്‍ ഇന്നലെ റിപ്പോർട്ട് ചെയ്തത് 563മരണങ്ങൾ. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 2352പേരാണ് കോവിഡ് വൈറസിന്റെ പിടിയിൽ ജീവൻ നഷ്ടപ്പെടുത്തേണ്ടി വന്നത്. ഇതാദ്യമായാണ് രാജ്യത്ത് ഒരു ദിവസം മരണസംഖ്യ 500ന് മുകളില്‍ പോകുന്നത്.
കൊറോണ വ്യാപന സാഹചര്യത്തിൽ കഴിഞ്ഞ ആഴ്ചയാണ് ബ്രിട്ടനിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഇതിനിടയില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും രോഗം സ്ഥിരീകരിച്ചിരുന്നു.
ആശുപത്രിയില്‍ പ്രവേശിച്ച രോഗികളില്‍ 2352 പേര്‍ മരണമടഞ്ഞുവെന്ന് ആരോഗ്യ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു.

