Saturday, October 17, 2026

മദ്യം അവശ്യവസ്തുവാണോ കേരള സർക്കാരേ?

ദില്ലി :സംസ്ഥാനമാകെ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുന്ന ഈ സമയത്ത് ഓണ്ലൈനിൽ കൂടി മദ്യം ലഭ്യമാക്കുന്ന കേരള സർക്കാരിന്റെ നിലപാടിനോട് യോജിക്കാനാവില്ലെന്ന് തുറന്നടിച്ച് കേന്ദ്രസർക്കാർ. കേരളസർക്കാരിന്റെ ഈ പ്രവർത്തിക്കെതിരെ ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ലയാണ് രംഗത്തെത്തിയിരിക്കുന്നത്.

ആവശ്യവസ്തുക്കള്‍ക്ക് പുറമേ മറ്റൊന്നും ഓണ്‍ലൈന്‍ വഴി വാങ്ങാനോ വില്‍ക്കാനോ പാടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശം മറികടന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഓണ്‍ലൈന്‍ വഴി മദ്യം ലഭ്യമാക്കാന്‍ ഒരുങ്ങുന്നത്.

ലോക്ക്ഡൌണിന്‍റെ പ്രസക്തി ഈ മദ്യവില്‍പ്പനയിലൂടെ ഇല്ലാതാകുമെന്ന് അദ്ദേഹം പ്രതികരിച്ചു.

ഡോക്ടര്‍മാര്‍ നല്‍കുന്ന കുറിപ്പടിയുടെ അടിസ്ഥാനത്തില്‍ മദ്യാസക്തിയുള്ളവര്‍ക്ക് മദ്യം വീട്ടിലെത്തിച്ച്‌ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു.

ആളുകൾക്ക് വേണ്ട അത്യാവശ്യ സാധനങ്ങൾ മാത്രം ഓണ്ലൈനിൽ കൂടി ലഭ്യമാക്കണം എന്ന് നേരത്തെ കേന്ദ്ര ഗവണ്മെന്റ് നിർദ്ദേശം നൽകിയിയുന്നു. എന്നാൽ ഈ നിർദ്ദേശത്തിനെ കാറ്റിൽ പറത്തിയാണ് ഈ നിലപാട് സർക്കാർ എടുത്തത്.

മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയുടെ അടിസ്ഥാനത്തില്‍ മദ്യം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയ ന്‍റെ പ്രസ്താവന ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. മദ്യാസക്തിക്കുള്ള മരുന്ന് മദ്യമല്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന മുന്നോട്ടു വന്നിട്ടും അത് ചെവിക്കൊള്ളാതെയുള്ള സർക്കാരിന്റെ നിലപാട് തെറ്റാണെന്നും അദ്ദേഹം പ്രതികരിച്ചു .

Related Articles

Latest Articles