Monday, April 29, 2024
spot_img

ഭൂമിയിലെ മാലാഖയെ ആദരവ് അറിയിച്ച് പ്രധാനമന്ത്രി

ദില്ലി : രാ​ജ്യ​ത്ത് കൊ​റോ​ണ വൈ​റ​സ് വ്യാ​പി​ക്കു​ന്ന സാഹചര്യത്തിൽ ജീവൻ പോലും നോക്കാതെ പ്രവർത്തിക്കുന്ന ന​ഴ്സു​മാ​ര്‍​ക്ക് ആ​ദ​ര​വ​റി​യി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി . കൊ​റോ​ണ വൈറസ് ബാധിച്ച ചികിത്സയിൽ കഴിയുന്ന ആളുകളെ നോക്കുന്ന പൂ​ന​യി​ലെ നാ​യി​ഡു ആ​ശു​പ​ത്രി​യി​ലെ ന​ഴ്സി​നെ നേ​രി​ട്ട് ഫോ​ണി​ല്‍ വി​ളി​ച്ചാണ് പ്ര​ധാ​ന​മ​ന്ത്രി ന​ന്ദി അറിയിച്ചത്.

കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ന​ഴ്സു​മാ​രും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും ന​ട​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും അദ്ദേഹം ന​ന്ദി അറിയിച്ചു. വെ​ള്ളി​യാ​ഴ്ച​യാ​ണ് ഛായ ​ജ​ഗ്താ​പ് എ​ന്ന ന​ഴ്സി​ന് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ നി​ന്ന് ഫോ​ണ്‍​കോള്‍ വന്നത്.

ത​ന്‍റെ കു​ടും​ബ​ത്തെ കു​റി​ച്ച്‌ ത​നി​ക്ക് ആ​ശ​ങ്ക​യു​ണ്ട്. പ​ക്ഷേ ഈ ​സ​മ​യ​ത്ത് രോ​ഗി​ക​ള്‍​ക്ക് പ​രി​ച​ര​ണം ന​ല്‍​കേ​ണ്ട​തു​ണ്ട്. എല്ലാം ന​ന്നാ​യി കൈ​കാ​ര്യം ചെ​യ്യാ​നാ​കു​ന്നു​വെ​ന്ന് ഛായ ​മ​റു​പ​ടി നല്‍കി.

Related Articles

Latest Articles