Sunday, October 4, 2026

മറക്കില്ലൊരിക്കലും….ഭാരതത്തിൻ്റെ ധീരപുത്രൻ ,കേണൽ അശുതോഷ് ശർമ്മയ്ക്ക് രാഷ്ട്രത്തിൻ്റെ പ്രണാമം

ജയ്പൂര്‍: കമ്മുകാശ്മീരില്‍ ശനിയാഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച കേണല്‍ അശുതോഷ് ശര്‍മ്മയ്ക്ക് രാജ്യം ആദരാഞ്ജലി അര്‍പ്പിച്ചു. അദേഹത്തിന്റെ സ്വദേശമായ ജയ്പൂരില്‍ നടന്ന പുഷ്പചക്രം അര്‍പ്പിക്കുന്ന ചടങ്ങില്‍ അമ്മയും ഭാര്യ പല്ലവിയും മകള്‍ തമന്നയും അദ്ദേഹത്തിന് അന്ത്യാഭിവാദ്യം അര്‍പ്പിച്ചു. 21 രാഷ്ട്രീയ റൈഫിള്‍സ് കമാന്റിംഗ് ഓഫീസറായ അശുതോഷ് ശര്‍മ്മ ഭീകരവാദ വിരുദ്ധ പോരാട്ടത്തിലൂടെ രണ്ട് തവണ ധീരതയ്ക്കുള്ള അവാര്‍ഡ് വാങ്ങിയയാളാണ്.

ശനിയാഴ്ച രാത്രി തുടങ്ങിയ ഏറ്റുമുട്ടലിലാണ് അശുതോഷ് ശര്‍മ്മ, മേജര്‍ അനുജ് സൂദ്, നായിക് രാജേഷ് കുമാര്‍, ലാന്‍സ് നായിക് ദിനേശ് എന്നിവരും പൊലീസ് ഓഫീസര്‍ ഷക്കീല്‍ അഹമ്മദ് ഖാസിയും വീരചരമം പ്രാപിച്ചത്. തിങ്കളാഴ്ച രാവിലെയാണ് പ്രത്യേകവിമാനത്തില്‍ കേണല്‍ ശര്‍മയുടെ മൃതദേഹം ജയ്പൂരില്‍ എത്തിച്ചത്.

Related Articles

Latest Articles