Saturday, April 27, 2024
spot_img

മാധ്യമ പ്രവർത്തകർക്കായി ജില്ലാ പഞ്ചായത്തിന്‍റെ മുഖാവരണ വിതരണം

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ മാധ്യമ പ്രവർത്തകർക്ക് മുഖാവരണങ്ങൾ വിതരണം ചെയ്തു. കേസരി സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റ് വി. കെ. മധു മുഖാവരണ വിതരണം ഉത്ഘാടനം ചെയ്തു.

കെ യു ഡബ്ള്യൂ ജെ ജില്ലാ പ്രസിഡന്‍റ് സുരേഷ് വെള്ളിമംഗലം, സെക്രട്ടറി ബി അഭിജിത്, ട്രഷറർ അനുപമ ജി നായർ, ജോയിന്‍റ് സെക്രട്ടറി ഒ രതി, സംസ്ഥാന കമ്മിറ്റി അംഗം വിജേഷ് ചൂടൽ എന്നിവർ ചേർന്ന് മുഖാവരണങ്ങൾ ഏറ്റു വാങ്ങി. ഫീൽഡിൽ ജോലി ചെയ്യുന്ന റിപ്പോർട്ടർമാർ ക്യാമറാമാൻമാർ എന്നിവർക്കാണ് മുഖാവരണം വിതരണം ചെയ്യുന്നത്.

Related Articles

Latest Articles