Sunday, October 11, 2026

മാഹി സ്വദേശിയുടെ ഖബറടക്കം കണ്ണൂരില്‍ നടന്നു

കണ്ണൂര്‍: കഴിഞ്ഞ ദിവസം മരിച്ച മാഹി സ്വദേശിയുടെ ഖബറടക്കം കണ്ണൂരില്‍ നടന്നു. ചെറുകല്ലായിയില്‍ താമസക്കാരനായ എഴുപത്തിയൊന്ന് വയസുള്ള പി.മെഹ്റൂഫ് ഇന്നലെ രാവിലെയാണ് മരിച്ചത്. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശമനുസരിച്ച്‌ പരിയാരം കോരന്‍പീടിക ജുമ മസ്ജിദിലായിരുന്നു സംസ്ക്കാരം. ഗുരുതരമായ മറ്റു രോഗങ്ങള്‍ കൂടിയുണ്ടായിരുന്ന ഇദ്ദേഹത്തിന് എവിടെ നിന്നാണ് കോവിഡ് പകര്‍ന്നതെന്ന് മനസിലാക്കാന്‍ സാധിച്ചിട്ടില്ല.

ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, RM0 എന്നിവര്‍ PP കിറ്റ് ധരിച്ച്‌ , ബ്ലീച്ചിങ് സൊല്യൂഷനോട് കൂടി മൃതദേഹത്തെ ആംബുലന്‍സില്‍ കൂടെ അനുഗമിച്ചു. 10 അടി താഴ്ചയുള്ള കുഴിയില്‍ എല്ലാ സുരക്ഷയോടും കൂടിയാണ് മൃതദേഹം അടക്കം ചെയ്തത്.

Related Articles

Latest Articles