Monday, May 6, 2024
spot_img

മെയ്ഡ് ഇന്‍ ഇന്ത്യ അനുകൂല കാര്‍ട്ടൂണ്‍; അമൂലിന്റെ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്തു

ദില്ലി: ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള അമൂലിന്റെ കാര്‍ട്ടൂണിന് പിന്നാലെ, അമൂലിന്റെ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്തു. ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ആര്‍.എസ്.സോധിയാണ് ഇക്കാര്യം അറിയിച്ചത്. അമൂലിന്റെ പരസ്യ ഏജന്‍സി ചൈനീസ് വിരുദ്ധ കാര്‍ട്ടൂണ്‍ ജൂണ്‍ 4നാണ് പ്രസിദ്ധീകരിച്ചത്.

ഡ്രാഗണൊപ്പമുള്ള അമൂല്‍ പെണ്‍കുട്ടിയുടെ കാര്‍ട്ടൂണിലെ കുറിപ്പാണ് വിവാദമായത്. കാര്‍ട്ടൂണിന് താഴെ അമൂല്‍ മെയ്ഡ് ഇന്‍ ഇന്ത്യ എന്നും കുറിച്ചിരുന്നു. ആത്മനിര്‍ഭര്‍ ഭാരത് ആശയപ്രകാരമാണ് കാര്‍ട്ടൂണ്‍ ചെയ്തതെന്നാണ് സൂചന.

ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ചൈനീസ് ഉല്‍പ്പന്ന വിരുദ്ധ വികാരം പ്രകടമായിരുന്നു. എന്തു കൊണ്ടാണ് അക്കൗണ്ട് ബ്ലോക്ക് ചെയ്തതെന്ന് അറിയില്ലെന്നും ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അമൂല്‍ അധികൃതര്‍ പറഞ്ഞു.

അമൂല്‍ ആര്‍ക്കെതിരെയും പ്രചാരണങ്ങള്‍ നടത്തിയിട്ടില്ല. അമൂല്‍ പെണ്‍കുട്ടി കഴിഞ്ഞ 55 വര്‍ഷങ്ങളായി അമൂലിന്റെ മുഖമാണ്. മറ്റ് പല വിഷയങ്ങളിലും അമൂല്‍ സമാന പ്രതികരണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles