Monday, April 29, 2024
spot_img

മെഹബൂബിന് ഇനി അഴിയെണ്ണാം…ജീവിതകാലം മുഴുവൻ…

അടുത്തുകിട്ടിയാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും വെടിവെച്ചുകൊല്ലണമെന്ന നവമാധ്യമത്തിലെ ആഹ്വാനത്തിന് പിന്തുണ നൽകിയ മലയാളി സൈനികൻ തിരൂരങ്ങാടി സ്വദേശി മെഹബൂബിനെ സൈനിക പോലീസ് അറസ്റ്റ് ചെയ്തു.ഇയാൾ വ്യാജ പേരുകളിൽ 11 ഫേസ് ബുക്ക് അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.ഇയാളുടെ പക്കൽ നിന്നും ഏഴ് മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.പൗരത്വ ഭേഗഗതി നിയമത്തിനെതിരേ കലാപം അഴിച്ചുവിട്ട സമയത്താണ് ഫേസ്ബുക്കില്‍ മെഹബൂബിന്റെ പോസ്റ്റിനു താഴെ മണിക്കുട്ടന്‍ വാവി എന്ന ഒരു അക്കൗണ്ടില്‍ നിന്ന് “അഥവാ നിനക്ക് മോദിയോ അമിത് ഷായേയോ അടുത്ത കിട്ടിയാല്‍ ഒന്നും നോക്കേണ്ട, വെച്ചോ വെടി… നാട്ടിന്‍ നിന്നെ സ്വീകരിക്കാന്‍ ഞങ്ങളുണ്ട്” എന്ന് കമന്റ് ചെയ്തത്. ഇതിനെ സ്‌നേഹം സൂചിപ്പിക്കുന്ന കമന്റുമായാണ് മെഹബൂബ് പിന്തുണച്ചത്. ഇതിനെതിരേ സോഷ്യല്‍ മീഡിയിയല്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.ഒരു സൈനികനിൽ നിന്നും ഇത്തരം പെരുമാറ്റം ഉണ്ടായത് ഗൗരവമായി കാണണമെന്ന് വിവിധ കോണുകളിൽ നിന്നും ആവശ്യമുയർന്നിരുന്നു.
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പല അവസരങ്ങളിലും സാധാരണ സൈനികര്‍ക്കൊപ്പം അടുത്ത് ഇടപെഴകാറുണ്ട്. അതിനാല്‍ ഇരുവരേയും വധിക്കാന്‍ പിന്തുണ അര്‍പ്പിച്ച ഒരു ഒരാള്‍ സൈന്യത്തില്‍ തുടരുന്നത് അതീവ ഗുരുതരമാണെന്ന് പലരും സോഷ്യല്‍ മീഡിയ വഴി പരാതി നല്‍കി. ഇതു സംബന്ധിച്ച് ചിലര്‍ സൈനിക വൃത്തങ്ങളില്‍ പരാതിയും നല്‍കി. ഫേസ്ബുക്ക് പ്രൊഫൈല്‍ പ്രകാരം ഇയാള്‍ ഇന്ത്യന്‍ ആര്‍മി ഇന്‍ഫന്ററി റെജിമന്റില്‍ ജോലി ചെയ്യുന്നു എന്നാണ് വ്യക്തമാക്കുന്നത്. തുടര്‍ന്ന് മിലറ്ററി ഇന്റലിജന്‍സ് കൂടി നടത്തിയ അന്വേഷണത്തിലാണ് മുന്‍പും ഇയാള്‍ സോഷ്യല്‍മീഡിയ വഴി രാജ്യവിരുദ്ധ പരാമര്‍ശങ്ങള്‍ സ്ഥിരമായി നടത്തുന്നുണ്ടെന്ന് തെളിഞ്ഞത്. തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Related Articles

Latest Articles