Thursday, May 16, 2024
spot_img

മേയറൂട്ടി ഇളിച്ചോണ്ടിരുന്നോ, പണി പുറകേ വരുന്നുണ്ട്, സർക്കാരിനും മേയറിനും ഹൈക്കോടതി നോട്ടീസ്

തിരുവനന്തപുരം നഗരസഭയിൽ നടക്കുന്ന അഴിമതികളാണ് കുറച്ചു ദിവസങ്ങളായി പുറത്ത് വരുന്നത്. കഴിഞ്ഞ 2 വർഷത്തിനുള്ളിൽ തിരുവനന്തപുരം നഗരസഭയിൽ നടന്നത് ആയിരത്തിലധികം അനധികൃത നിയമനങ്ങളാണ് നടന്നത്. എല്ലാം ഭരണത്തിലിരിക്കുന്നവരുടെ കുടുംബക്കാരും പാർട്ടി പ്രവർത്തകരുമൊക്കെയാണ്. സംഭവം ഇങ്ങനെയൊക്കെയാണെന്ന് എല്ലാവര്ക്കും അറിയാമെങ്കിലും മേയറും കത്തുമൊക്കെ വിവാദമായതോടെയാണ് ഭരണത്തിലിരുന്നു കൊണ്ട് പ്രമുഖർ നടത്തുന്ന അഴിമതി ഓരോന്നോരോന്നായി പുറത്ത് വന്നതും, ഇതിനെതിരെ പ്രതിഷേധം കനത്തതും. മേയറുടെ കത്ത് പുറത്തായതോടെ മേയർ ആര്യ രാജേന്ദ്രൻ രാജിവെക്കണമെന്ന് ആവിശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്.

ഇതിനിടെയാണ് സിപിഎമ്മിലെ തന്നെ മറ്റ് പാർട്ടി പ്രമുഖർ നടത്തിയ തിരിമറികളും അഴിമതിയും പിൻവാതിൽ നിയമനങ്ങളുമൊക്കെ പുറത്ത് വരുന്നത്. പ്രവേശനം വിലക്കിയ സ്വാശ്രയ മെഡിക്കൽ കോളേജിന് മുൻ മന്ത്രി കെ.കെ.ശൈലജ ഇടപെട്ട് സർട്ടിഫിക്കറ്റ് നൽകിയതിന്റെ രേഖ ഇന്നലെ പുറത്ത് വന്നിരിന്നു. പിണറായി സർക്കാരിന് മുമ്പുള്ള സർക്കാരിന്റെ കാലത്ത് പാലക്കാട് ചെർപ്പുളശ്ശേരിയിലെ സ്വാശ്രയ മെഡിക്കൽ കോളേജിന് എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് പുതുക്കി നൽകാൻ അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന കെകെ ശൈലജ ടീച്ചർ ഇടപെട്ടെന്നുള്ളതിന്റ വിവരങ്ങളാണ് ഇന്നലെ പുറത്ത് വന്നത്. ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് അവഗണിച്ചായിരുന്നു ഇടപെടൽ. ഇത് സംബന്ധിച്ച പരാതിയിൽ കഴിഞ്ഞ ദിവസം സുപ്രീംകോടതി സർക്കാരിനോട് വിശദീകരണം തേടിയിരുന്നു.

പുരാവസ്തുരേഖാ വകുപ്പിൽ കരാറിടസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കാൻ മന്ത്രി അഹമ്മദ് ദേവർകോവിൽ ഇടപെട്ടതായുള്ള റിപ്പോർട്ടുകളും ഇന്നലെ പുറത്ത് വന്നിരുന്നു. നിയമനം നടത്തുന്നതിന് ഡയറക്ടർക്ക് അനുമതി നൽകാൻ കഴിഞ്ഞ എപ്രിൽ രണ്ടിന് മന്ത്രി ഇ-ഫയൽവഴി ഉത്തരവിടുകയായിരുന്നു. എന്തുയോഗ്യതയുടെ അടിസ്ഥാനത്തിലാണ് ഇവരെ പരിഗണിച്ചതെന്ന് ഫയലുകളിൽ വ്യക്തമല്ല.

അങ്ങനെ തുടങ്ങി നിരവധി അഴിമതികളുടെ കഥയാണ് പുറത്ത് വരുന്നത്. അതേസമയം, തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദ കേസിലെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കത്തുമായി ബന്ധപ്പെട്ട കേസിൽ ജുഡീഷ്യൽ അന്വേഷണമോ സി.ബി.ഐ അന്വേഷണമോ വേണമെന്ന ആവശ്യമാണ് ഉയർന്ന് വന്നിരിക്കുന്നത്. കോർപ്പറേഷൻ മുൻ കൗൺസിലർ ജി.എസ് ശ്രീകുമാറാണ് ഹർജി നൽകിയത്.

ജോലി മറിച്ചുനൽകാൻ ശ്രമിച്ച മേയർ സ്വജനപക്ഷപാതം കാണിച്ചെന്നും സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും ഹർജിയിൽ പറയുന്നുണ്ട്. മേയറുടെ കത്തിനൊപ്പം എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി ആർ അനിലിന്റെ കത്തും വിശദമായി അന്വേഷിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. നേരത്തെ അദ്ദേഹം വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയിരിന്നു.ഇത് മുഴുവനും അന്വേഷിക്കണമെന്നാണ് ആവശ്യം. കോടികളുടെ അഴിമതിയാണ് ഇതിലൂടെ നടന്നതെന്നും പരാതിയിൽ പറയുന്നുണ്ട്.

Related Articles

Latest Articles