Friday, November 13, 2026

കത്ത് വിവാദത്തിൽ കത്തി നഗരസഭ;സംഘർഷഭരിതം തലസ്ഥാന നഗരി,കോർപ്പറേഷനിലേക്ക് യുവമോർച്ച മാർച്ച്,മാർച്ചിൽ ഉന്തും തള്ളും

തിരുവനന്തപുരം :കത്ത് വിവാദത്തിൽ മേയറുടെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയിൽ ഇന്നും കനത്ത പ്രതിഷേധം. തുടർച്ചയായ നാലാം ദിവസവും തിരുവനന്തപുരം കോർപറേഷൻ പരിസരം സംഘർഷഭരിതമാണ്.നഗരസഭയിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ വൻ സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്.പോലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടുന്ന കാഴ്ചയാണ്.പ്രവർത്തകർ പോലീസ് ബാരിക്കേഡ് ഭേദിക്കാനുള്ള ശ്രമം തുടരുകയാണ്.പോലീസ് പ്രവർത്തകർക്ക് നേരെ ജല പീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു.

മേയർ രാജി വെക്കുംവരെ സമരം തുടരുമെന്ന് ബിജെപി വ്യക്തമാക്കി.ക്രൈംബ്രാഞ്ച് അന്വേഷണം വെറും പ്രഹസനമാണെന്നും സമരത്തിൽ ഒരു വിട്ട് വീഴ്ചയും ചെയ്യില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.പോലീസ് പ്രയോഗിച്ച കണ്ണീർ വാതകത്തിൽ മാരക രാസവസ്തുക്കളാണെന്നും പ്രവർത്തകരുടെ മാർച്ച് ഇല്ലാതാക്കാനുള്ള ശ്രമത്തിനായി പോലീസും ഇടതുപക്ഷവും ഒത്ത് കളിക്കുകയാണെന്നും ബിജെപി വ്യക്തമാക്കി

അതേസമയം, കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രനും സർക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചു. സംഭവത്തിൽ കേസെടുത്തോ എന്ന് കോടതി ചോദിച്ചു. ജുഡീഷ്യൽ അന്വേഷണമോ സിബിഐ അന്വേഷണമോ വേണമെന്ന ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഹർജി ഈ മാസം 25ലേക്ക് മാറ്റി.

Related Articles

Latest Articles