Saturday, October 31, 2026

എട്ടും പൊട്ടും തിരിയാത്ത പാവം മുഖ്യമന്ത്രിയെ പറഞ്ഞുപറ്റിച്ച മഹാഖലൻ!….പരമ നീചൻ ; പരിഹാസവുമായി അഡ്വ. എ ജയശങ്കർ

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ വഞ്ചകനാണെന്നും സ്വാതന്ത്ര്യവും വിശ്വാസവും ദുരുപയോഗം ചെയ്‌തെന്നുമുള്ള മന്ത്രി ജി സുധാകരന്റെ പ്രസ്താവനയെ പരിഹസിച്ച് അഡ്വ . എ ജയശങ്കർ. തന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് ജയശങ്കറിന്റെ പരിഹാസം . മുഖ്യമന്ത്രിയെ ന്യായീകരിക്കാനായി എത്തുന്നവർ സംഘടിക്കണമെന്നും ‘സത്യങ്ങൾ’ ലോകമെമ്പാടും അവർ വിളിച്ചുപറയണമെന്നും ജയശങ്കർ തന്റെ പോസ്റ്റിലൂടെ പരിഹസിക്കുന്നു . സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇ.ഡിയും എൻ.ഐ.എയും കസ്റ്റംസും ഇതിനോടകം ചോദ്യം ചെയ്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ ചിത്രമാണ് ജയശങ്കർ കുറിപ്പിനൊപ്പം നൽകിയിരിക്കുന്നത്. ശിവശങ്കര്‍ ചതിയനും വഞ്ചകനുമാണെന്നും എട്ടും പൊട്ടും തിരിയാത്ത മുഖ്യമന്ത്രിയെ പറഞ്ഞുപറ്റിച്ച ദുഷ്ടനാണെന്നും പരിഹാസ രൂപത്തില്‍ ജയശങ്കര്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ : –

ചതിയൻ.. വഞ്ചകൻ… പരമ നീചൻ… എട്ടും പൊട്ടും തിരിയാത്ത പാവം മുഖ്യമന്ത്രിയെ പറഞ്ഞു പറ്റിച്ച മഹാ ഖലൻ!

ശിവശങ്കരനും സ്വപ്നയുമായുളള ഒരിടപാടിലും സർക്കാർ പങ്കാളിയല്ല, മുഖ്യമന്ത്രിക്കു മനസറിവില്ല. സ്വർണക്കടത്തോ കുഴൽപ്പണമിടപാടോ ഇടതു മുന്നണിയുടെ പ്രകടന പത്രികയിൽ പറഞ്ഞിട്ടുളള കാര്യങ്ങളല്ല. പാവങ്ങളുടെ പാർട്ടിക്കോ സർക്കാരിനോ മഹാനായ മുഖ്യമന്ത്രിക്കോ ഇതിന് ഉത്തരവാദിത്തമില്ല.

സഖാക്കളേ, സുഹൃത്തുക്കളേ ന്യായീകരണ തൊഴിലാളികളേ സംഘടിക്കുവിൻ! ഈ മഹാ സത്യം ലോകമെമ്പാടും ഉദ്ഘോഷിക്കുവിൻ!!

Related Articles

Latest Articles