Sunday, November 8, 2026

രണ്ടിലകിട്ടുമോ? ജോസഫ് കോ​ട​തി​യി​ലേയ്ക്ക്

കോട്ടയം: രണ്ടി​ല ചി​ഹ്ന​ത്തി​നു​ള്ള അ​വ​കാ​ശം ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തി​നാ​ണെ​ന്ന കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ വി​ധി​ക്കെ​തി​രേ ജോ​സ​ഫ് വി​ഭാ​ഗം ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്. വി​ധി​ക്കെ​തി​രെ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കു​മെ​ന്നു പി.​ജെ. ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി. ഇ​തു സം​ബ​ന്ധി​ച്ച ആ​ലോ​ച​ന​ക​ൾ പാ​ർ​ട്ടി​യി​ൽ തു​ട​രു​ക​യാണെന്നും അദ്ദേഹം വ്യക്തമാക്കി.

ര​ണ്ടി​ല ചി​ഹ്ന​ത്തി​നു​ള്ള അ​വ​കാ​ശം ത​ങ്ങ​ൾ​ക്കാ​ണെ​ന്ന ജോ​സ​ഫ് വി​ഭാ​ഗ​ത്തിന്റെ അ​വ​കാ​ശ​വാ​ദം ത​ള്ളി​യാ​ണു ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തി​നു ക​മ്മീ​ഷ​ൻ രണ്ടില ചി​ഹ്നം അ​നു​വ​ദി​ച്ച​ത്. ക​മ്മീ​ഷ​നു മു​ന്നി​ലു​ള്ള രേ​ഖ​ക​ൾ, അ​തു​വ​രെ​യു​ള്ള സ്ഥാ​നം സം​ബ​ന്ധി​ച്ച ചെ​യ​ർ​മാന്റെ വെ​ളി​പ്പെ​ടു​ത്ത​ൽ എ​ന്നിവയൊക്കെ പ​രി​ഗ​ണി​ച്ചാ​ണു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്റെ ഉ​ത്ത​ര​വ്.

ദീര്‍ഘനാളുകളായി ര​ണ്ടി​ല ചി​ഹ്നം സം​ബ​ന്ധി​ച്ച് ഇ​രു​വി​ഭാ​ഗ​ങ്ങ​ളും ത​ർ​ക്കം തു​ട​രു​ക​യാ​യി​രു​ന്നു. പാ​ലാ മ​ണ്ഡ​ല​ത്തി​ൽ ഉ​പ​തി​ര​ഞ്ഞെ​ടു​പ്പു ന​ട​ന്ന​പ്പോ​ൾ ജോ​സ് വി​ഭാ​ഗം സ്ഥാ​നാ​ർ​ഥിയായിരുന്ന ജോ​സ് ടോം ​പു​ലി​ക്കു​ന്നേ​ൽ കൈ​ത​ച്ച​ക്ക ചി​ഹ്ന​ത്തി​ലാ​ണു മ​ത്സ​രി​ച്ച​ത്. അതേസമയം ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ ചി​ഹ്നം ന​ഷ്ട​മാ​യ​തു ജോ​സ​ഫ് പ​ക്ഷ​ത്തി​നു ക​ന​ത്ത തി​രി​ച്ചടിയായിരിക്കുകയാണ്.

Related Articles

Latest Articles