Tuesday, October 6, 2026

രണ്ട് മലയാളി നഴ്സുമാര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

മുംബൈ: നഗരത്തിലെ രണ്ട് മലയാളി നഴ്സുമാര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ഇരുവരുടേയും മലയാളികളടക്കമുള്ള സഹപ്രവര്‍ത്തകരെ ഐസൊലേറ്റ് ചെയ്തു. മലയാളി നഴ്സുമാരടക്കം ആകെ 12 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇന്നു കൊവിഡ് രോഗം സ്ഥിരീകരിച്ചത്.

അതേസമയം മഹാരാഷ്ട്രയിലെ പല ആശുപത്രികളിലും വേണ്ടത്ര സുരക്ഷാ സംവിധാനങ്ങള്‍ നല്‍കാതെയാണ് നഴ്സുമാരെ ജോലി ചെയ്യിപ്പിക്കുന്നതെന്ന പരാതി വ്യാപകമാണ്. സ്രവ പരിശോന ഫലം കാത്തിരിക്കുന്ന നഴ്സുമാരെ ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ച സംഭവം പോലുമുണ്ടായിട്ടുണ്ട്.

Related Articles

Latest Articles