പത്തനംതിട്ട: ജില്ലയില്‍ കോവിഡ് 19 ആദ്യം സ്ഥിരീകരിച്ച അഞ്ചുപേരുടെ പരിശോധനാഫലം നെഗറ്റീവ്. ജില്ലാ കളക്ടര്‍ പി.ബി നൂഹ് ആണ് ഇത് വ്യക്തമാക്കിയത്. ജില്ലയില്‍ ഇതുവരെ 12 പേര്‍ക്കായിരുന്നു കോവിഡ് 19 സ്ഥിരീകരിച്ചിരുന്നത്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എട്ടുപേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ രണ്ടുപേരും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രണ്ടുപേരുമാണു രോഗം സ്ഥിരീകരിച്ച് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇറ്റലിയില്‍ നിന്നെത്തി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന മൂന്നുപേരും അവരുടെ രണ്ടു ബന്ധുക്കളുടെയും പരിശോധനാ ഫലമാണു നെഗറ്റീവായത്.
ഇറ്റലി കുടുംബവുമായി നേരിട്ട് ഇടപഴകിയ രണ്ടുപേര്‍ കോവിഡ് 19 പോസിറ്റീവായി കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.

