Monday, April 29, 2024
spot_img

രാജ്യത്ത് രോഗികള്‍ അഞ്ചരലക്ഷം കടന്നു, 24 മണിക്കൂറിനിടെ പതിനെട്ടായിരം കൊവിഡ് രോഗികള്‍ കൂടി

ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. ആരോഗ്യമന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകളനുസരിച്ച് 5,66,840 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. നിലവില്‍ രോഗികള്‍ 2,15125 ആണ്. അതേ സമയം 3,34821 പേര്‍ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 58 ശതമാനമായി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ 18,522 പേര്‍ക്ക് രോഗബാധയുണ്ടായി. 418 പേര്‍ മരിച്ചു. ഇതുവരെ 16,893 പേരാണ് കൊവിഡിന് കീഴടങ്ങിയത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് പ്രതിരോധമേഖലയിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് രോഗബാധ കൂടുന്നത് രാജ്യത്ത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. രാജ്യതലസ്ഥാനത്തെ കൊവിഡ് ആശുപത്രികള്‍ ഉള്‍പ്പെടെ പതിനാല് ആശുപത്രികളില്‍ മാത്രം ഇതുവരെ രോഗികളായത് 2,109 ആരോഗ്യ പ്രവര്‍ത്തകരാണ്.

ഇതില്‍ 18 ആരോഗ്യ പ്രവര്‍ത്തകര്‍ മരിച്ചു. ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ രോഗികളായത് ദില്ലി എംയിസിലാണ്. 769 പേര്‍ക്കാണ് ഇവിടെ രോഗബാധയുണ്ടായത്.

Related Articles

Latest Articles