Tuesday, October 27, 2026

നോക്കുകൂലിക്കാർ നാണമില്ലാതെ വിലസുന്നു; കർശന നടപടിയെന്ന് ഡി ജി പി

തിരുവനന്തപുരം:സംസ്ഥാനത്ത് നോക്കുകൂലി സംബന്ധിച്ച ആക്ഷേപം ഉയര്‍ന്നാല്‍‌ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ്. നോക്കുകൂലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സംസ്ഥാനത്ത് എവിടെ ഉണ്ടായാലും നിയമ നടപടികള്‍ കര്‍ശനമാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ നിര്‍ദേശിച്ചു. ജില്ലാ പോലീസ് മേധാവിമാര്‍ക്കാണ് ഡിജിപിയുടെ നിര്‍ദേശം.

നോക്കുകൂലി തൊഴിലാളി സംഘടനകളും സമൂഹവും തള്ളിക്കളഞ്ഞതാണ്. അനര്‍ഹമായി കൂലി ആവശ്യപ്പെട്ടാല്‍ പൊലീസ് ശക്തമായ നടപടി സ്വീകരിക്കും.

കഴിഞ്ഞ ദിവസം തിരുവല്ലയിലും കോട്ടയത്തും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്‍റെ പശ്ചാത്തലത്തിലാണ് പോലീസ് നിലപാട് കടുപ്പിക്കുന്നത്.

Related Articles

Latest Articles