Friday, May 24, 2024
spot_img

വീടുകളിലെ പരിശോധന ഇനി വേണ്ടെന്ന് ഐ എം എ

തിരുവനന്തപുരം: കോവിഡ് പടരുന്ന സാഹചര്യത്തിൽ അടിയന്തര സേവനങ്ങളൊഴികെ എല്ലാം അടച്ചിടണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.

ഈ സാഹചര്യത്തിൽ ആശുപത്രികളില്‍ അടിയന്തര ചികിത്സ മാത്രമേ നടത്താവൂ. ഒ പി സേവനം നിര്‍ത്തിവെയ്ക്കണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ഘടകം ആവശ്യപ്പെട്ടിരിക്കുകയാണ്.

ഡോക്ടര്‍മാര്‍ കണ്‍സള്‍ട്ടേഷന്‍ നിര്‍ത്തിവെയ്ക്കണമെന്നും ഐഎംഎ കേരള ഘടകം ആവശ്യപ്പെട്ടു. . കാഷ്യാലിറ്റി മാത്രം പ്രവര്‍ത്തിപ്പിച്ച്‌ കോവിഡ് വ്യാപനം തടയാന്‍ ആശുപത്രികള്‍ നടപടി സ്വീകരിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

Related Articles

Latest Articles