കണ്ണൂർ : ജില്ലയിൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയവേ, ജന്മദിനാഘോഷം സംഘടിപ്പിച്ച യുവാവിന് കോവിഡ് . കണ്ണൂർ ഇരിട്ടി സ്വദേശിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇരിട്ടി ടൗണ്‍ ഉള്‍പ്പെടുന്ന പ്രദേശം കടുത്ത നിയന്ത്രണത്തിലേക്ക്. കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്നെത്തിയ യുവാവ് നിരീക്ഷണത്തിലിരിക്കെയാണ് വീട്ടില്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ചുകൂട്ടി ജന്മദിനാഘോഷം സംഘടിപ്പിച്ചത്. ഞായറാഴ്ചയാണ് യുവാവിന് കോവിഡ് സ്ഥിരീകരിച്ചത്.
നഗരസഭയിലെ കൂളിച്ചെമ്പ്ര 13ാം വാര്‍ഡിലാണ് യുവാവിന്റെ വീടെങ്കിലും ഇയാള്‍ നിരവധി തവണ ക്വാറന്റീന് ലംഘിച്ച് ഇരിട്ടി ടൗണില്‍ എത്തിയതായും പലരുമായും സമ്പർക്കത്തിലായതായതാണ് വിവരം. മാത്രമല്ല വീട്ടില്‍ നടന്ന ജന്മദിനാഘോഷ ചടങ്ങില്‍ പങ്കെടുത്തവരില്‍ കുറെപേര് ടൗണുമായി സ്ഥിരമായി ബന്ധപ്പെടുന്നവരാണെന്നതും കണ്ടെത്തിയിട്ടുണ്ട് . യുവാവുമായി പ്രൈമറിതലത്തില്‍ ബന്ധപ്പെട്ടവരുടെ കൂട്ടത്തില്‍ കൂത്തുപറമ്ബില്‍ വ്യാപാര സ്ഥാപനം നടത്തുന്നയാളും ഉള്‍പ്പെട്ടിട്ടുണ്ട്.
നഗരസഭ വാര്‍ഡ് തല സുരക്ഷ സമിതി നടത്തിയ അന്വേഷണത്തില്‍ രോഗം ബാധിച്ച യുവാവുമായി ഇരുപതിലധികം പേർ ഹൈറിസ്ക് സമ്ബര്ക്കത്തില്പെട്ടവരാണെന്ന് കണ്ടെത്തി. ഇവരെ മുഴുവന്‍ ക്വാറന്റീന് സെന്ററിലേക്ക് മാറ്റാന്‍ നിർദേശം നൽകി. സെക്കന്‍ഡറി സമ്ബര്‍ക്കപട്ടികയില്‍ 200ല്‍ അധികം പേര് ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവരോട് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാനും നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം, നിരീക്ഷണത്തിലിരിക്കെ ക്വാറന്റീന് വ്യവസ്ഥ ലംഘിച്ച യുവാവിനും കുടുംബത്തിനെതിരെനിയമനടപടി സ്വീകരിക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ട തായി നഗരസഭ ചെയര്മാന് പി.പി. അശോകന് വ്യക്തമാക്കി.