Sunday, October 18, 2026

വൈദ്യുതി, വെള്ളം നിരക്കുകള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം:കെ.സുരേന്ദ്രന്‍

തിരുവനന്തപുരം : കൊറോണ വ്യാപനം മൂലം സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളും ദുരിതത്തിലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അതുകൊണ്ടു തന്നെ മൂന്ന് മാസത്തെ മൂന്ന് മാസത്തെ വൈദ്യുതി, വെള്ളം നിരക്കുകള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണ മെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വൈദ്യുതി, വെള്ളം എന്നിവ ഉപയോഗിച്ചതിന് ഇപ്പോള്‍ നല്‍കിയിട്ടുള്ള ബില്ലുകള്‍ അടയ്ക്കേണ്ടതില്ലന്ന നിര്‍ദ്ദേശം അടിയന്തിരമായി സര്‍ക്കാര്‍ നല്‍കണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Related Articles

Latest Articles