Sunday, October 11, 2026

ശ്രീചിത്രയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ ആര്‍ക്കും കൊവിഡ് ബാധയില്ല

തിരുവനന്തപുരം: ശ്രീചിത്ര ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന 12 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതോടെ ആശങ്ക പൂര്‍ണ്ണമായും അകന്നു. ഇതോടെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 176 പേര്‍ക്കും കൊവിഡ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു.

അതേസമയം ശ്രീചിത്രയില്‍ ടെലിമെഡിസിന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശ്രീചിത്രയില്‍ തുടര്‍ചികിത്സയിലുള്ള രോഗികള്‍ക്ക് ടെലിമെഡിസിന്‍ സംവിധാനം വഴി ഒപി ചികിത്സ ലഭ്യമാക്കും. സ്പെഷ്യാലിറ്റി ക്ലിനിക്കുകളില്‍ ചികിത്സയിലുള്ളവര്‍ക്കും ഈ സേവനം ലഭ്യമാകും.

അപ്പോയ്ന്റ്മെന്റ് ലഭിച്ചിട്ടുള്ളവര്‍ക്ക് അതാത് ക്ലിനിക്ക് ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ 10 മണി വരെ ഡോക്ടര്‍മാരുമായി സംസാരിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് 0471- 2524621 (ന്യൂറോളജി), 0471- 2524533 (കാര്‍ഡിയോളജി) ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.

Related Articles

Latest Articles