തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1251 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇതിൽ 1061 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 73 പേരുടെ ഉറവിടം വ്യക്തല്ല . രോഗബാധയെ തുടർന്ന് ഇന്ന് അഞ്ച് പേരാണ് സംസ്ഥാനത്ത് മരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 77 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 94 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 18 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം
സ്ഥിരീകരിച്ചു . 814 പേര്‍ രോഗമുക്തി നേടി.

