കോട്ടയം: സംസ്ഥാനത്ത് വീണ്ടും ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. പത്തനംതിട്ട സ്വദേശി ജോഷിയാണ് (65) കൊവിഡ് ബാധിച്ച് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. പുലര്‍ച്ചെ 2 മണിയോടെ ആയിരുന്നു മരണം.
അബുദാബിയില്‍ നിന്ന് ഈ മാസം 11-നാണ് നാട്ടിലെത്തിയത്. കടുത്ത പ്രമേഹ രോഗി ആയിരുന്നു ഇദ്ദേഹം. കേരളത്തിലെ എട്ടാമത്തെ കോവിഡ് മരണമാണിത്. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കും.

