Sunday, October 18, 2026

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 720 പേ​ർ​ക്ക് കോ​വി​ഡ്; 528 സമ്പർക്ക രോഗികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച 720 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 54 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്. 528 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇങ്ങനെയുള്ള 34 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഇന്ന് ഒരാൾ മരണമടഞ്ഞതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

തുടർച്ചയായി രണ്ടാം ദിവസമാണ് 700ലധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്. തിരുവനന്തപുരം-151, കൊല്ലം 85, എറണാകുളം 80, മലപ്പുറം 61, കണ്ണൂർ 57,ആലപ്പുഴ-പാലക്കാട് 46, പത്തനംതിട്ട-കാസർഗോഡ് 40, കോഴിക്കോട്-കോട്ടയം 39, തൃശൂർ 19, വയനാട് 17 എന്നിങ്ങനെയാണ് ജില്ലകൾ തിരിച്ചുള്ള കോവിഡ് ബാധിതരുടെ കണക്ക്.. 17 ആരോഗ്യ പ്രവർത്തകർക്കും രോഗമുണ്ട്. മലപ്പുറത്ത് 18 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. സംസ്ഥാനത്ത് 23നകം 742 ഫസ്‌റ്റ് ലൈൻ സെന്ററുകൾ സജ്ജമാക്കും.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 1,62,444 പേ​രാ​ണ് ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 8227 പേ​ർ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 984 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.​ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 19,524 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ഹോ​ട്ട്സ്പോ​ട്ടു​ക​ളു​ടെ എ​ണ്ണം 353 ആ​യ​താ​യും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

Related Articles

Latest Articles