Monday, May 6, 2024
spot_img

സമ്പർക്ക വ്യാപനത്തിൻ്റെ തലസ്ഥാനം. ആശങ്ക വർദ്ധിക്കുന്നു, വ്യാകുലതകളും

തിരുവനന്തപുരം: തലസ്ഥാനത്ത് ആശങ്ക കടുപ്പിച്ച് പുതിയ കൊവിഡ് കണക്കുകൾ. ഇന്ന് ആകെ റിപ്പോർട്ട് ചെയ്ത 242 പേർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്.
സമ്പർക്ക രോഗികളെയും ആരോഗ്യ പ്രവർത്തകരെയും പ്രത്യേകമായാണ് കണക്കിൽ ഉൾപ്പെടുത്തുന്നത്. അങ്ങനെ വരുമ്പോൾ സമ്പർക്കം വഴി രോഗബാധയേറ്റ 237 പേരും അഞ്ച് ആരോഗ്യ പ്രവർത്തകരും ചേർത്ത് നൂറ് ശതമാനത്തിനും തലസ്ഥാനത്ത് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്.

അതേസമയം നേരിയ ആശ്വാസം നൽകുന്ന കണക്കും പുറത്തുവരുന്നുണ്ട്. ഇന്ന് ഏറ്റവും കൂടുതൽ രോഗമുക്തരുള്ളതും തിരുവനന്തപുരത്താണ്. 310 പേർക്കാണ് ഇന്ന് രോഗമുക്തിയുണ്ടായിരിക്കുന്നത്.

Related Articles

Latest Articles