Saturday, May 18, 2024
spot_img

സിനിമക്ക് ഇതാ പുതിയൊരു ജാലകം ‘ജിത്തു ക്രീയേഷൻസ്’ മിഴി തുറന്നു

തിരുവനന്തപുരം:ചലച്ചിത്രനിർമാണരംഗത്തെ, അതിനൂതന സാങ്കേതിക വിദ്യകളിലൂടെ സിനിമയുടെ സമസ്ത മേഖലകളെയും ഏകോപിപ്പിച്ചു കൊണ്ടുള്ള പുതിയ സംരംഭം തലസ്ഥാന നഗരിയിൽ പ്രവർത്തനം ആരംഭിച്ചു.’ജിത്തു ക്രീയേഷൻസ്’ എന്ന പ്രൊഡക്ഷൻ ഹൗസിന്റെ ഉത്ഘാടനം പ്രശസ്ത ചലച്ചിത്ര പ്രവർത്തകനും,സംവിധായകനും,എഴുത്തുകാരനുമായ ആത്മബോധ് നിർവ്വഹിച്ചു.തിരുവനന്തപുരം പേരൂർക്കടയിലുള്ള ഓഫീസിൽ നടന്ന ഉത്ഘാടനച്ചടങ്ങിൽ,ജിത്തു ക്രീയേഷൻസ് സി ഇ ഒ ജിത്തു അജിത്ത്,ചലച്ചിത്ര,സാംസ്കാരിക,വ്യവസായ രംഗങ്ങളിലെ പ്രമുഖർ സംബന്ധിച്ചു.സിനിമാമേഖലക്ക് ഈ സംരഭം ഒരു പുതിയ ദിശയും ബോധവും സമ്മാനിക്കുമെന്ന് ഉത്ഘാടന പ്രസംഗത്തിൽ സംവിധായകൻ ആത്മബോധ് ആശംസിച്ചു.പുതിയ ഒരു വീക്ഷണകോണിലൂടെ സിനിമാമേഖലയെ കാണുന്ന ഇക്കാലത്ത് എല്ലാവരുടെയും പിന്തുണയും സ്നേഹവും തങ്ങൾ പ്രതീക്ഷിക്കുന്നതായി സി ഇ ഓ, ജിത്തു അജിത് പറഞ്ഞു.കമ്പനിയുടെ സമൂഹമാധ്യമ പേജുകളുടെയും സൈറ്റുകളുടെയും ഉൽഘാടനവും ചടങ്ങിൽ നടന്നു.

Related Articles

Latest Articles