Wednesday, October 28, 2026

സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ കണ്ണി റമീസ് കസ്റ്റംസ് പിടിയിൽ; കള്ളക്കടത്ത് സ്വർണ്ണം സ്ഥിരമായി വാങ്ങുന്നത് ഇയാളെന്ന് സൂചന

മലപ്പുറം: നയതന്ത്ര ബാഗേജിലെ സ്വർണ്ണക്കടത്ത് കേസിൽ മുഖ്യ കണ്ണി കസ്റ്റംസിൻ്റെ പിടിയിൽ . മലപ്പുറം പെരിന്തൽമണ്ണക്കടുത്ത വെട്ടത്തൂർ കവല സ്വദേശി പുക്കാട്ടിൽ റമീസിനെയാണ്‌ കസ്റ്റംസ് അറസ്റ്റ് ചെയ്‌തത്‌. റമീസാണ് കേരളത്തിലേക്ക് സ്വർണ്ണമെത്തിക്കാൻ പണം മുടക്കിയതെന്നാണ് വിവരം. കള്ളക്കടത്ത് സ്വർണ്ണം സ്ഥിരമായി വാങ്ങുന്നതും മലബാറിലെ വ്യാപാരികള്‍ക്ക് എത്തിച്ചുനല്‍കുന്നതും റമീസാണ്.സ്വര്‍ണ്ണം മലബാറിലെ വ്യാപാരികള്‍ക്ക് എത്തിച്ചുനല്‍കിയെന്നാണ് സൂചന.

സ്വര്‍ണക്കടത്ത് കേസിൽ ഇത് വരെ നടന്നതിൽ പ്രധാനപ്പെട്ട നീക്കമായാണ് റമീസിൻ്റെ അറസ്റ്റ് വിലയിരുത്തപ്പെടുന്നത്. മലപ്പുറത്ത് കസ്റ്റംസ് കസ്റ്റഡിയിലെടുത്ത ഇയാളെ പ്രത്യേക വാഹനത്തിൽ കൊച്ചിയിൽ കസ്റ്റംസ് കമ്മീഷണറുടെ ഓഫീസിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. സ്വർണക്കടത്ത് കേസിൽ നേരത്തെ അറസ്റ്റിലായ സരിത്തും ഇതേ ഓഫീസിൽ തന്നെയാണ് ഇപ്പോൾ.

Related Articles

Latest Articles