Tuesday, December 30, 2025

പുതിയ ചെരിപ്പ് വാങ്ങിക്കൊടുത്തില്ല; പത്തുവയസ്സുകാരൻ തൂങ്ങി മരിച്ച നിലയിൽ

ഔ​റം​ഗബാദ്: പുതിയ ചെരിപ്പ് വാങ്ങിക്കൊടുക്കാത്തതിനെ തുടർന്ന് പത്തുവയസ്സുകാരൻ തൂങ്ങി മരിച്ച നിലയിൽ.മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് കുട്ടി ജീവനൊടുക്കിയത്.
കുട്ടി അമ്മയുടെ മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. കുട്ടിയുടെ മാതാപിതാക്കൾ അയൽ​​ഗ്രാമത്തിലാണുള്ളത്. ഇവർ കർഷകരാണ്. തിങ്കളാഴ്ച കുട്ടി പുതിയ ചെരിപ്പ് വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ മുത്തശ്ശനും മുത്തശ്ശിയും ആവശ്യം അം​ഗീകരിച്ചില്ല.

തുടർന്ന് താൻ മാതാപിതാക്കളുടെ വീട്ടിൽ പോകുകയാണെന്ന് കുട്ടി ഇവരോട് പറഞ്ഞതായി പോലീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. മാതാപിതാക്കളുടെ വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് കുട്ടി മരത്തിൽ തൂങ്ങി മരിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്നും പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചതായും പോലീസ് കൂട്ടിച്ചേർത്തു.

Related Articles

Latest Articles