Thursday, October 1, 2026

നെടുമ്പാശ്ശേരിയിൽ സ്വർണവേട്ട തുടരുന്നു ; മലദ്വാരത്തിൽ ക്യാപ്സൂൾ രൂപത്തിലാക്കി കടത്താൻ ശ്രമം, പിടികൂടിയത് 3 കിലോ സ്വർണം

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മൂന്ന് യാത്രക്കാരിൽ നിന്ന് സ്വർണം പിടികൂടി. മൂന്ന് കിലോഗ്രാമിലധികം സ്വർണമാണ് ഇവരിൽനിന്നും പിടികൂടിയത്. ദുബായിൽ നിന്നും ജിദ്ദയിൽ നിന്നുമെത്തിയ യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. മലപ്പുറം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണക്കടത്ത് മാഫിയയുടെ ആളുകളാണ് ഇവരെന്നാണ് കസ്റ്റംസിന്റെ സംശയം.

ദുബായിൽ നിന്നെത്തിയ മലപ്പുറം സ്വദേശി അഹമ്മദിന്റെ കൈയിൽ നിന്നാണ് 900 ഗ്രാം സ്വർണം പിടിച്ചത്. ദുബായിൽ നിന്നെത്തിയ മലപ്പുറം സ്വദേശി മുഹമ്മദ് ഫാസിറാണ് പിടിയിലായ മറ്റൊരാൾ. 1.15 കിലോ സ്വർണമാണ് ഇയാളിൽ നിന്നും പിടിച്ചത്. ജിദ്ദയിൽ നിന്നെത്തിയ മറ്റൊരു യാത്രക്കാരനായ മലപ്പുറം സ്വദേശി ഫസലിൽ നിന്നും പിടികൂടിയത് 1.059 കിലോ സ്വർണമാണ്. ഇവർ മൂന്നുപേരും കാപ്സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

Related Articles

Latest Articles